Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യക്കാരായ ആൺകുട്ടികൾക്ക് പണം നൽകി കൊച്ചുകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാൻ പ്രേരിപ്പിച്ചു: ബ്രിട്ടിഷ് അധ്യാപകന് ...

ഇന്ത്യക്കാരായ ആൺകുട്ടികൾക്ക് പണം നൽകി കൊച്ചുകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാൻ പ്രേരിപ്പിച്ചു: ബ്രിട്ടിഷ് അധ്യാപകന് 12 വർഷം ജയിൽ ശിക്ഷ

ലണ്ടൻ : 2007 മുതൽ 2014 വരെ ഇന്ത്യയിലെ അനാഥാലയങ്ങളിലും എൻജിഒകളിലും പ്രവർത്തിച്ച ബ്രിട്ടിഷ് അധ്യാപകനായ മാത്യു സ്മിത്തിന് ബാലപീഡനങ്ങളുടെ പേരിൽ യുകെയിലെ കോടതി 12 വർഷം ജയിൽ ശിക്ഷ വിധിച്ചു. ഇന്ത്യയിലും പിന്നീട് നേപ്പാളിലും അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം 2022 ൽ യുകെയിലേക്കു മടങ്ങിയ ഇയാളെ ലണ്ടനിലെ സൗത്‌വാർക് ക്രൗൺ കോടതിയാണ് ശിക്ഷിച്ചത്. 


ഇന്ത്യയിലുള്ള കൗമാരക്കാരായ ആൺകുട്ടികൾക്ക് പണം നൽകി അവരെക്കൊണ്ട് കൊച്ചുകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാൻ പ്രേരിപ്പിക്കുകയും അതിന്റെ ചിത്രങ്ങൾ വാങ്ങി സൂക്ഷിക്കുകയുമായിരുന്നു മാത്യു സ്മിത്തിന്റെ ശൈലി. ഇത്തരത്തിൽ 2 പേരുടെ അക്കൗണ്ടുകളിലേക്ക് 65,398 പൗണ്ട് (ഏകദേശം 70 ല‌ക്ഷം രൂപ) ഇയാൾ കൈമാറിയതായി കണ്ടെത്തി. ബാലപീഡനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഡാർക് വെബ് സൈറ്റുകളിലും ഇയാൾ സജീവമായിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com