കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വികസന വിരുദ്ധ നിലപാടിനെ വിലയിരുത്തുന്ന തിരഞ്ഞെടുപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.
ഗവണ്‍മെന്റിനെ വിലയിരുത്തുന്ന തിരഞ്ഞെടുപ്പായിരിക്കും. ഗവണ്‍മെന്റിനെ വിലയിരുത്തുന്നതില്‍ എല്‍ഡിഎഫിന് ഒരു പ്രയാസവുമില്ല. കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട അവകാശം ലഭിക്കാതിരിക്കുമ്പോള്‍ യുഡിഎഫ് മിണ്ടുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തിന് കടം വാങ്ങാനുള്ള പരിധി കുറയ്ക്കുന്നു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് അഞ്ച് ശതമാനം അനുമതി. കേരളത്തിന് മൂന്ന് ശതമാനം മാത്രം കടം വാങ്ങാന്‍ അനുവാദം. കേരളത്തിന്റെ ധനസ്ഥിതി മോശമാണ്. എന്നിട്ടും ട്രഷറി പൂട്ടിയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഈ സ്ഥിതിയില്‍ നില്‍ക്കുമ്പോഴാണ് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. 60 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കി. ഓണം പൊന്നോണമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയും. നാട്ടില്‍ പട്ടിണിയാണെന്ന് വരുത്തി തീര്‍ക്കുകയാണ് മാധ്യമ ലക്ഷ്യം. 13 ഇനങ്ങള്‍ക്ക് കഴിഞ്ഞ ഏഴ് വര്‍ഷവും സപ്ലൈകോയില്‍ വില വര്‍ധിപ്പിച്ചിട്ടില്ല. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കേരള സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പൊതുവികസനത്തിനൊപ്പം പുതുപ്പള്ളി എത്തിയിട്ടില്ല. കൃഷി ഭവന്‍ ഇല്ലാത്ത പഞ്ചായത്ത് ഉണ്ടോ കേരളത്തില്‍. പുതുപ്പള്ളി 53 വര്‍ഷത്തിന് ശേഷം വെളിച്ചത്തിലേക്ക് കടക്കുകയാണ്. മറ്റു മണ്ഡലത്തിലേക്ക് എത്താന്‍ പുതുപ്പള്ളിക്ക് കഴിഞ്ഞിട്ടില്ല. വികസനം എന്താണെന്ന് അറിയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പ്രസംഗത്തിനിടെ ചാണ്ടി ഉമ്മനെ പരിഹസിക്കാനും ഗോവിന്ദന്‍ മറന്നില്ല. കെഎസ്എഫ്ഇ ബ്രാഞ്ചും കൃഷിഭവനും ഇല്ലാത്ത പഞ്ചായത്തുകള്‍ കേരളത്തില്‍ ഉണ്ടോ. പുതുപ്പള്ളി വളരെ പിന്നിലാണ്. കിഫ്ബി ഉള്‍പ്പെടെയുള്ള ഫണ്ട് ചിലവാക്കിയില്ല. പുതുപ്പള്ളിയില്‍ ഫണ്ട് ഉപയോഗിക്കാന്‍ കൂട്ടാക്കിയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.