പുതുപ്പള്ളി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 30ാം ചരമദിനാചരണം പുതുപ്പള്ളി പള്ളിയില്‍ നടത്തി. പള്ളിയങ്കണത്തിലെ കബറിടത്തില്‍ ധൂപ പ്രാര്‍ത്ഥനക്ക് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്, ഡോ യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് എന്നിവര്‍ പ്രധാനകാര്‍മികത്വം നിര്‍വഹിച്ചു.
ബുധനാഴ്ച രാവിലെ 6.30ന് കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കുടുംബാംഗങ്ങളും വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയവരും കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.