Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപെൺകുട്ടിയെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച പിതൃസഹോദരൻ തൂങ്ങിമരിച്ചനിലയിൽ

പെൺകുട്ടിയെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച പിതൃസഹോദരൻ തൂങ്ങിമരിച്ചനിലയിൽ

കൊച്ചി: പെൺകുട്ടിയെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച പിതൃസഹോദരൻ തൂങ്ങിമരിച്ചനിലയിൽ. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ഇയാൾ പെൺകുട്ടിയെ വാക്കത്തി ഉപയോഗിച്ച് ആക്രമിച്ചത്. കൂത്താട്ടുകുളം ഇലഞ്ഞിയിലാണ് സംഭവം.

തലയ്ക്ക് പരിക്കേറ്റ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് അക്രമി തൂങ്ങിമരിച്ചത്. തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് 2021ൽ പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ വാദം തുടങ്ങാനിരിക്കവെയാണ് പ്രതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.പെൺകുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. മാതാവ് ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനും സഹോദരി സ്‌കൂളിലും പോയ സമയത്തായിരുന്നു ആക്രമണം നടന്നത്. നിർധന കുടുംബത്തിന് നാട്ടുകാർ പിരിവെടുത്ത് വീടുവച്ച് നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments