Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിനായകൻ നല്ല നടൻ,അഭിപ്രായ വ്യത്യാസം ചില പരാമർശങ്ങളുടെ പേരിൽ മാത്രം;കെ. ബി. ​ഗണേഷ് കുമാർ

വിനായകൻ നല്ല നടൻ,അഭിപ്രായ വ്യത്യാസം ചില പരാമർശങ്ങളുടെ പേരിൽ മാത്രം;കെ. ബി. ​ഗണേഷ് കുമാർ

വിനായകൻ നല്ല നടനാണെന്നും അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസം ചില പരാമർശങ്ങളുടെ പേരിൽ മാത്രമാണെന്നും നടനും എം.എൽ.എയുമായ കെ. ബി. ​ഗണേഷ് കുമാർ. മലയാളത്തിലെ എല്ലാവരും നല്ല നടന്മാരാണെന്നും എം.എൽ.എ പറഞ്ഞു. രജനികാന്ത് നായകനായെത്തിയ ‘ജയിലർ‍‍‍‍‍‍‍‍‍‍‍’ കാണാൻ തീയറ്ററിലെത്തിയതായിരുന്നു ​ഗണേഷ് കുമാർ.

ചിത്രത്തിൽ പ്രതിനായകവേഷത്തിലെത്തിയ വിനായകനെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാവരും ഉണ്ട്, എല്ലാവരും നല്ലതല്ലേ എന്ന് ​ഗണേഷ് മറുപടി പറഞ്ഞു. വിനായകനൊക്കെ നല്ല നടനല്ലേ എന്നും അതിൽ ഒരു തർക്കവുമില്ലെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കി.

റിവ്യൂ ഒക്കെ വായിച്ചപ്പോള്‍ കൊള്ളാമെന്ന് തോന്നി. ജയിലര്‍ കണ്ടവർ പടം കൊള്ളാമെന്ന് പറഞ്ഞു. അപ്പോള്‍ ഒന്ന് കണ്ടുനോക്കാമെന്ന് വിചാരിച്ചു. അല്ലെങ്കിലും രജനികാന്തിന്റെ പടമൊന്ന് കണ്ട് നോക്കും‘- ​ഗണേഷ് കുമാർ പറ‍ഞ്ഞു.ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട് വിനായകൻ നടത്തിയ വിവാദ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന്, അതും ഇതുമായി ബന്ധമില്ലെന്നും ഒരു നടനെന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും കഴിവുള്ളവരെ അംഗീകരിക്കുമെന്നും ​ഗണേഷ് പറഞ്ഞു. ചില പരാമര്‍ശത്തിന്റെ പേരിലേ വിനായകനുമായി അഭിപ്രായ വ്യത്യാസം ഉള്ളൂവെന്നും ​ഗണേഷ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com