തിരുവനന്തപുരം: വിക്രം സാരാഭായി സ്പേസ് സെന്ററിലെ ( വി എസ് എസ് സി) ടെക്നീഷ്യൻ – ബി വിഭാഗം തസ്തികയിലേയ്ക്കുള്ള പരീക്ഷയിൽ കോപ്പിയടി. ഹരിയാന സ്വദേശികളായ സുനിൽ, സുനിത്ത് എന്നിവരാണ് പിടിയിലായത്. ഇവർ കോട്ടൺ ഹിൽ, പട്ടം സെന്റ് മേരീസ് സ്കൂളുകളിലാണ് പരീക്ഷയെഴുതിയത്.
മൊബെെൽ ഫോണിൽ ചോദ്യപേപ്പർ അയച്ച് നൽകിയ ശേഷം ഉദ്യാേഗാർത്ഥികൾ ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി ഉത്തരങ്ങൾ കേട്ടെഴുതുകയായിരുന്നു. മൊബെെൽ ഫോൺ അരയിലെ ബെൽറ്റിലാണ് കെട്ടിവച്ചത്. സ്ക്രീൻ വ്യൂവർ വഴിയാണ് ചോദ്യപേപ്പർ ഷെയർ ചെയ്തത്. ചെവിയുടെ അകത്തേയ്ക്ക് കയറ്റിവയ്ക്കാവുന്ന രീതിയിലുള്ളതായിരുന്നു ബ്ലൂടൂത്ത് ഹെഡ്സെറ്റ്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.