Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദേശം

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദേശം. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും അർദ്ധ സർക്കാർ സ്ഥാപനങ്ങളും ചെലവ് ചുരുക്കണമെന്നാണ് ധനവകുപ്പ് നിർദേശിച്ചിരിക്കുന്നത്.

സെമിനാറുകൾ, ശിൽപ്പശാലകൾ, പരിശീലന പരിപാടികൾ എന്നിവയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകൾ വേണ്ടെന്നും പകരം വകുപ്പിലെ മറ്റ് സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും നിർദേശത്തിലുണ്ട്. ഈ നിർദേശം ലംഘിച്ചാൽ ഉദ്യോഗസ്ഥന്റെ ശബളത്തിൽ നിന്ന് പലിശസഹിതം പണം തിരികെ പിടിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ട്രഷറി നിയന്ത്രണം കടുപ്പിച്ചതിന്റെ ഭാഗമായി അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറിയെടുക്കുന്നതിന് പ്രത്യേക അനുമതി തേടമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയിത് പത്തുലക്ഷം രൂപയായിരുന്നു. ഓണക്കാല ചെലവുകൾക്ക് പണം ട്രഷറിയിൽ ഉണ്ടെന്ന് ഉറപ്പിക്കാനാണ് നിയന്ത്രണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments