Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസഹോദരനെ കത്തിമുനയില്‍ നിര്‍ത്തി ഏട്ടങ്ക സംഘം പതിനഞ്ചുകാരിയെ കൂട്ടബലാത്സഗം ചെയ്തു

സഹോദരനെ കത്തിമുനയില്‍ നിര്‍ത്തി ഏട്ടങ്ക സംഘം പതിനഞ്ചുകാരിയെ കൂട്ടബലാത്സഗം ചെയ്തു

ഹൈദരാബാദ്: വീട്ടില്‍ അതിക്രമിച്ച് കയറിയ 8 അംഗസംഘം പതിനഞ്ചുകാരിയെ കൂട്ടബലാത്സഗം ചെയ്തു. സഹോദരനെ കത്തിമുനയില്‍ നിര്‍ത്തിയ ശേഷമാണ് സംഘത്തിലെ മൂന്ന് പേര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. തെലങ്കാനയിലെ മീര്‍പേട്ട് പ്രദേശത്താണ് സംഭവം.

മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയും 14കാരനായ സഹോദരനും ആഴ്ചകള്‍ക്ക് മീര്‍പേട്ടിലെ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. തിങ്കളാഴ്ച രാവിലെ അയൽപക്കത്തെ മറ്റ് മൂന്ന് കുട്ടികളുമായി ഇവർ വീട്ടിലിരിക്കുമ്പോഴാണ് കത്തിയുമായി എട്ട് പേർ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.

സഹോദരനെയും മറ്റ് കുട്ടികളെയും കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയശേഷം അക്രമി സംഘത്തിലെ മൂന്ന് പേര്‍ പെണ്‍കുട്ടിയെ മുകളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ സഹായത്തിനായി നിലവിളിച്ചതോടെ പ്രതികള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് സഹോദരനും മറ്റ് കുട്ടികളും വിവരം അയല്‍വാസികളെ അറിയിക്കുകയായിരുന്നു. പിന്നാലെ സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

സംഭവത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ, മീർപേട്ട് മേയർ പാരിജാത റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ നിരവധി ആളുകൾ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ വീടിന് സമീപത്തെ പ്രധാന റോഡ് ഉപരോധിച്ചു. റെഡ്ഡിയെയും മറ്റ് പാർട്ടി നേതാക്കളെയും അറസ്റ്റ് ചെയ്ത് ആംബർപേട്ട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി പോലീസ് പിന്നീട് പറഞ്ഞു. ക്രമസമാധാന തകരാർ ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.വൈദ്യപരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. പോക്സോ, കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരണമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചെങ്കിലും പ്രതികളെ ഇതുവരെ പോലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ക്ക് കുട്ടികളുടെ കുടുംബവുമായി മുന്‍വൈരാഗ്യമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments