Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎ സി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടിൽ ഇഡി റെയ്ഡ് നടന്നത് 22 മണിക്കൂർ

എ സി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടിൽ ഇഡി റെയ്ഡ് നടന്നത് 22 മണിക്കൂർ

തൃശൂര്‍: എ സി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് അവസാനിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ ആരംഭിച്ച റെയ്ഡ് 22 മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. എംഎല്‍എയുടെ തെക്കുംകരയിലെ വീട്ടില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മടങ്ങി. ഏത് അന്വേഷണത്തോടും ഇനിയും സഹകരിക്കുമെന്ന് എ സി മൊയ്തീന്‍ പ്രതികരിച്ചു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് എംഎല്‍എ പറഞ്ഞു. ഭാര്യയുടെയും മകളുടെയും സ്വത്ത് വിവരങ്ങള്‍ അടക്കം പരിശോധിച്ചു. വായ്പയുടെ കാര്യത്തിലൊന്നും താന്‍ ഇടപെട്ടിരുന്നില്ല. വലിയ തട്ടിപ്പുകാര്‍ രക്ഷപ്പെടുകയാണ്. ഏത് അന്വേഷണത്തോടും ഇനിയും സഹകരിക്കും. ആര്‍ക്കോ വേണ്ടി ചെയ്യുന്നത് പോലെ ചിലര്‍ കള്ള പ്രചരണം നടത്തുകയാണ്. ഇരിങ്ങാലക്കുട സ്വദേശിയുടെ മൊഴി ഇഡി കാണിച്ചുനല്‍കിയെന്നും എ സി മൊയ്തീന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments