അബുദാബി: യുഎഇയിൽ സെപ്റ്റംബര്‍ മാസത്തിൽ ഇന്ധനവില കൂടും. പെട്രോളിന് കഴിഞ്ഞ മാസത്തേക്കാൾ 29 ഫിൽസ് വരെയും ഡീസലിന് 45 ഫിൽസ് വരെയും വിലയിൽ വർധന ഉണ്ടാകും.
സൂപ്പർ98ന് നാളെ മുതൽ ലിറ്ററിന് 3.42 ദിർഹമാണ് നൽകേണ്ടത്. ഓഗസ്റ്റിൽ ഇത് 3.14 ദിർഹം ആയിരുന്നു. സ്പെഷ്യൽ95ന് 3.31 ദിർഹവും, ഇ–പ്ലസ് 3.23 ദിർഹവും ആയിരിക്കും സെപ്റ്റംബറിലെ വില. ഡീസലിന് 45 ഫിൽസ് കൂടി ലിറ്ററിന് 3.40 ദിർഹമാകും. ഓഗസ്റ്റിൽ ഇത് 2.95 ദിർഹം ആയിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ യുഎഇയിൽ ഏറ്റവും കുറഞ്ഞ നിരക്ക് ജൂണിൽ ആയിരുന്നു. ജൂണിൽ ഫ്യുവൽ പ്രൈസ് കമ്മിറ്റി 21 ഫിൽസ് കുറച്ചിരുന്നു.
രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ചാണ് യുഎഇ ആഭ്യന്തര വിപണിയിലും ഇന്ധന വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. തുടർച്ചയായി മൂന്നാം മാസമാണ് യുഎഇയിൽ ഇന്ധന വില ഉയരുന്നത്. അതേ സമയം ജൂണില്‍ രാജ്യത്ത് ഇന്ധനവിലയില്‍ കുറവ് വരുത്തിയിരുന്നു.