Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആലുവ പെൺകുട്ടിയുടെ കൊലപാതകം:പൊലീസ് കുറ്റപ​ത്രം സമർപ്പിച്ചു

ആലുവ പെൺകുട്ടിയുടെ കൊലപാതകം:പൊലീസ് കുറ്റപ​ത്രം സമർപ്പിച്ചു

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 645 പേജുള്ള കുറ്റപത്രമാണ് പൊലീസ് എറണാകുളം പോക്സോ കോടതിയിൽ സമർപ്പിച്ചത്. 99 ​സാക്ഷികളാണ് കേസിലുള്ളത്.30 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്.

അസഫാക് ആലം മാ​ത്രമാണ് കേസിലെ പ്രതിയെന്നും കുറ്റപത്രത്തിൽ പറയുന്നു. പരമാവധി ശിക്ഷ ഉറപ്പാക്കാൻ 10 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. കുട്ടിക്ക് മദ്യം നൽകിയായിരുന്നു ബലാത്സംഗം ചെയ്തതെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ മൂന്നുമാസത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്നും റൂറൽ എസ്.പി വിവേക് കുമാർ പറഞ്ഞു.ജൂ​ലൈ 28നാണ് അഞ്ചുവയസുകാരി കൊല്ലപ്പെട്ടത്. അന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments