Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബിരിയാണിയില്‍ മട്ടന്‍ കഷണങ്ങള്‍ കുറവ് : വിവാഹ വേദിയില്‍ സംഘർഷം

ബിരിയാണിയില്‍ മട്ടന്‍ കഷണങ്ങള്‍ കുറവ് : വിവാഹ വേദിയില്‍ സംഘർഷം

പാകിസ്ഥാനിലെ ഒരു വിവാഹ വേദിയില്‍ നിന്നുള്ള വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബിരിയാണിയില്‍ ആവശ്യത്തിന് മട്ടന്‍ കഷണങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തര്‍ക്കവും കയ്യാങ്കളിയും നടന്നതെന്നാണ് റിപ്പോര്‍ട്ട്. വിവാഹ സല്‍ക്കാര വേദിയിലാണ് ഈ അപ്രതീക്ഷിത സംഭവം.

വെളുത്ത കർട്ടനുകളാൽ വേർതിരിച്ച ഡൈനിംഗ് ഹാളിന്റെ ഒരു വശത്ത് പുരുഷന്‍മാരും മറു വശത്ത് സ്ത്രീകളുമാണ്. അതിഥികളെല്ലാം ഭക്ഷണം കഴിക്കുന്ന സമയം പിന്നില്‍ നിന്നെത്തിയ ഒരു പുരുഷന്‍ ഭക്ഷണം കഴിക്കുകയായിരുന്ന ഒരാളെ അടിക്കുന്നു. ഇതോടെ വാക്കേറ്റവും അടിയും ആരംഭിക്കുന്നതാണ് ദൃശ്യങ്ങളില്‍. വീഡിയോ പുരോഗമിക്കുമ്പോൾ, കൂടുതൽ കൂടുതൽ ആളുകൾ കലഹത്തിൽ ഏർപ്പെടുന്നു. താമസിയാതെ, അവർ പരസ്പരം കസേരകൾ ഉപയോഗിച്ച് അടിക്കാൻ തുടങ്ങുന്നു. വിഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടത്. പരിഹാസവും വിമര്‍ശനവുമാണ് കാഴ്ച്ചക്കാരില്‍ നിന്ന് ഉയരുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments