Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംസ്ഥാനത്തെ ആദിവാസി മേഖലയിൽ കഴിഞ്ഞ 10 വർഷം ചെലവഴിക്കാതെപോയത് 793.48 കോടി രൂപയെന്ന് കണക്കുകൾ

സംസ്ഥാനത്തെ ആദിവാസി മേഖലയിൽ കഴിഞ്ഞ 10 വർഷം ചെലവഴിക്കാതെപോയത് 793.48 കോടി രൂപയെന്ന് കണക്കുകൾ

കോഴിക്കോട് : സംസ്ഥാനത്തെ ആദിവാസി മേഖലയിൽ കഴിഞ്ഞ 10 വർഷം ചെലവഴിക്കാതെപോയത് 793.48 കോടി രൂപയെന്ന് കണക്കുകൾ. ആദിവാസി മേഖലയിലെ സമഗ്രവികസനത്തിനായി ബജറ്റിൽ വകയിരുത്തിയ തുകയാണ് ചെലവഴിക്കുന്നതിൽ കുറവ് വരുത്തിയത്.

2011-12 മുതൽ 2022- 23 വരെയുള്ള കണക്കാണിത്.2022-23ൽ ബജറ്റിൽ വകയിരുത്തിയത് 690.72 കോടിയാണ്. ഇതിൽ 605.09 കോടി ചെലവഴിച്ചു. 85.62 കോടി ചെലവഴിച്ചില്ല. ഏറ്റവുമധികം തുക ചെലവഴിക്കാതെപോയത് 2019 -20 കാലത്താണ്. 699.91 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. ചെലവഴിച്ചതാകട്ടെ 437.41 കോടിയാണ്. ചെലവഴിക്കാതെ ബാക്കിയായത് 262.50 കോടിയാണ്.

2021-22 ൽ 62.18 കോടിയും 2020-21ൽ 40.33 കോടിയും ബാക്കിയായി. 2017-18 ൽ ബജറ്റിൽ വകയിരുത്തിയത് 569.20 കോടിയാണ് . അതിൽ ചെലവഴിച്ചത് 530.93 കോടിയാണ്. ബാക്കി 97.49 കോടി രൂപ ചെലവഴിച്ചില്ല. 2018-19ൽ 569.30 കോടി ബജറ്റിൽ വകയിരുത്തി. അതിൽ 522.08 കോടിയാണ് ചെലവഴിച്ചത്. 47.11 കോടി രൂപ ചെലവഴിച്ചില്ലെന്നും കണക്കുകൾ പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments