Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ നേരിട്ട് മാപ്പ് പറഞ്ഞു

കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ നേരിട്ട് മാപ്പ് പറഞ്ഞു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ നേരിട്ട് മാപ്പ് പറഞ്ഞു. നടപടി നേരിട്ട ആറ് വിദ്യാർത്ഥികളാണ് ഡോക്ടർ പ്രിയേഷിനോട് മാപ്പ് പറഞ്ഞത്. തെറ്റ് ആവർത്തിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറപ്പ് നൽകി. കോളജ് കൗണ്‍സില്‍ തീരുമാനം അനുസരിച്ചാണ് മാപ്പപേക്ഷ.

മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെ കഴിഞ്ഞ മാസമാണ് ക്ലാസ് മുറിയില്‍ വച്ച് ചില വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. കാഴ്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസില്‍ പഠിപ്പിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അദ്ദേഹത്തെ പരിഹസിക്കുന്നതിന്റെയും ചിലർ അനുവാദമില്ലാതെ ക്ലാസില്‍ പ്രവേശിക്കുന്നതിന്റെയും വീഡിയോയാണ് പുറത്ത് വന്നത്. വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം വലിയതോതിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് സംഭവം ചർച്ചയായത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ വലിയ പ്രതിഷേധം ഉണ്ടായി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് അധികൃതര്‍ നടപടിയെടുത്തു. വിദ്യാർത്ഥികളിലൊരാൾ കെഎസ്‍യു നേതാവായിരുന്നു. വിഷയത്തിൽ കെഎസ്‍യു ഇടപെടുന്ന സാഹചര്യവുമുണ്ടായി. സംഭവത്തിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments