Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപുതുപ്പളളിയിലെ ഭൂരിപക്ഷത്തെച്ചൊല്ലി വാക്കേറ്റം; കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

പുതുപ്പളളിയിലെ ഭൂരിപക്ഷത്തെച്ചൊല്ലി വാക്കേറ്റം; കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

കാലടി: എറണാകുളം കാലടിയിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസണിനാ‌ണ് വെട്ടേറ്റത്. സംഭവത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ദേവസിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആക്രമണമെന്ന് ബന്ധുക്കൾ പറഞ്ഞു.

തലയ്ക്ക് ഗുരുതര പരിക്കേറ്റ ജോൺസണിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ആക്രമണമുണ്ടായത്. പൊതിയേക്കര ജംഗ്ഷനിൽ വെച്ചാണ് സംഭവം. കോൺഗ്രസ് പ്രവർത്തകനായ പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസണിനെ അയൽക്കാരൻ കൂടിയായ കുന്നേക്കാടൻ ദേവസി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ ചൊല്ലി വാക് തർക്കം ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

വ്യക്തി വൈരാഗ്യമാണ് കാരണം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കസ്റ്റഡിയിൽ എടുത്ത ദേവസിയെ ചോദ്യം ചെയ്ത് വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments