Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചാണ്ടി ഉമ്മന് വോട്ടു മറിച്ചെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരണവുമായി കെ.സുധാകരൻ

ചാണ്ടി ഉമ്മന് വോട്ടു മറിച്ചെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരണവുമായി കെ.സുധാകരൻ

തിരുവനന്തപുരം∙ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വോട്ടു മറിച്ചെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സാമാന്യബുദ്ധിക്കു നിരക്കാത്തതാണ് എം.വി.ഗോവിന്ദന്റെ പ്രതികരണമെന്നു സുധാകരൻ പറഞ്ഞു. 

സാമാന്യബുദ്ധിയുള്ള ഒരാളുടെ പ്രതികരണമല്ല ഗോവിന്ദൻ മാഷിന്റേത്. കഷ്ടമാണ്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ഇതുപോലുള്ള പരിഹാസ്യമായ പ്രസ്താവന ഇറക്കുന്നത് അദ്ദേഹത്തിന്റെ നിലയും വിലയും തകർക്കാനേ ഉപകരിക്കൂ. ബിജെപി കോൺഗ്രസിനു വോട്ടു ചെയ്യുക… അങ്ങനൊരു സംഭവം ഉണ്ടോ ഈ രാജ്യത്ത്. സിപിഎമ്മിനു വോട്ടു ചെയ്തിട്ടുണ്ട്… എന്തിനാണെന്നു വച്ചാൽ കോൺഗ്രസ് രഹിത ഭാരതമുണ്ടാക്കാനായി. കേരളത്തിൽ ബിജെപി സിപിഎമ്മിനു വോട്ടു കൊടുത്തിട്ടുണ്ട്. ഞങ്ങൾക്കു വോട്ടു തരില്ലല്ലോ. ഞങ്ങളല്ലേ അവരുടെ പ്രഖ്യാപിതമായ ശത്രു. 

അന്തർധാരയിൽ ബന്ധം പുലർത്തി പോകുന്ന പാർട്ടികളല്ലെ അത്. അല്ലെങ്കിൽ പിണറായി വിജയനോ സുരേന്ദ്രനോ ഇങ്ങനെ ഇറങ്ങി നടക്കുമോ. ആ ബന്ധത്തിന്റെ ബാക്കിപത്രമല്ലേ സുരേന്ദ്രനും പിണറായി വിജയനും ഈ കേരള രാഷ്ട്രീയത്തിൽ. പരസ്പര ധാരണയിൽ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്ന സിപിഎം – ബിജെപി ബന്ധത്തിന്റെ ഇടമുറിയാത്ത ചരിത്രത്തിന്റെ ഭാഗമല്ലേ അവരൊക്കെ. അത് അനുഭവത്തിൽ കാണുന്ന കേരളത്തിലെ ജനങ്ങൾ ഇദ്ദേഹത്തിന്റെ ഈ പ്രസ്താവന എത്ര പരിഹാസത്തോടയാണ‌ു കാണുക എന്നു സ്വയം ആലോചിച്ചാൽ മതി’’– സുധാകരൻ പറഞ്ഞു. 

പുതുപ്പള്ളിയിലെ ബിജെപി വോട്ടുകൾ യുഡിഎഫ് വാങ്ങിയോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. ബിജെപി വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മൻ ജയിക്കില്ല. ബിജെപി വോട്ട് യുഡിഎഫ് വാങ്ങിയില്ലെങ്കിൽ തങ്ങൾ ജയിക്കും. ആര് ജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാവില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com