കെ.കരുണാകരന് അന്തിയുറങ്ങുന്ന മണ്ണില്‍ ലോക്സഭാ പോരാട്ടത്തിനായി കെ.മുരളീധരന് എത്തി. തൃശൂര്‍ റയില്‍വേ സ്റ്റേഷന് മുതല്‍ ഡി.സി.സി. ഓഫിസ് വരെ പ്രൗഡഗംഭീരമായ സ്വീകരണം നല്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരവേറ്റു. പത്മജയെന്ന ബി.ജെ.പിക്കാരിയുടെ ജല്പനങ്ങള്ക്ക് ഇനി മറുപടിയില്ലെന്ന് കെ.മുരളീധരന് വ്യക്തമാക്കി. കെ.കരുണാകരനെ സംഘിയാക്കാമെന്ന് ആരും കരുതേണ്ടെന്നും മുരളീധരന് മുന്നറിയിപ്പ് നല്കി.
കുറേക്കാലത്തിനു ശേഷം തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണര്‍ന്നു. കെ.മുരളീധരന്റെ വരവോട് കൂടി. തുറന്ന വാഹനത്തില്‍ കയറിയ കെ.മുരളീധരനെ ഉമ്മവച്ചാണ് ടി.എന്‍.പ്രതാപന് എം.പി. വരവേറ്റത്. കൊടിതോരണങ്ങളും മുരളീധരന്റെ മുഖമുള്ള ബലൂണുകളും പറത്തി കോണ്‍ഗ്രസുകാര്‍ വരവേറ്റു. തൃശൂരിലേയ്ക്കുള്ള വരവിനെക്കുറിച്ച് മുരളീധരൻ.