Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിപിഎം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിൽ 69 ലക്ഷത്തിന്‍റെ കുടുംബശ്രീ ഫണ്ട് ക്രമക്കേട്

സിപിഎം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിൽ 69 ലക്ഷത്തിന്‍റെ കുടുംബശ്രീ ഫണ്ട് ക്രമക്കേട്

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിൽ 69 ലക്ഷത്തിന്‍റെ കുടുംബശ്രീ ഫണ്ട് ക്രമക്കേട്. ക്രമക്കേടുമായി ബന്ധപ്പെട്ട് സിഡിഎസ് അധ്യക്ഷ, അക്കൗണ്ടന്‍റ്, വി.ഇ.ഒ എന്നിവർക്കെതിരെ നപടിക്ക് ശുപാർശ ചെയ്തു. ഇന്ന് ചേർന്ന കുടുംബശ്രീ യോഗത്തിലാണ് തീരുമാനം. കൊവിഡ് സഹായം, മുഖ്യമന്ത്രിയുടെ പ്രളയസഹായം, അഗതികളുടെ ഫണ്ട്, കാൻസർ ചികിത്സ സഹായം, ജനകീയ ഹോട്ടൽ നടത്തിപ്പ് തുടങ്ങിയവയിലാണ് തിരിമറി നടത്തിയത്.

 കുടുംബശ്രീ ഓഡിറ്റ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. അതേസമയം, തട്ടിപ്പിൽ ഭരണപക്ഷത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷം രം​ഗത്തെത്തി. തട്ടിപ്പിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. തട്ടിപ്പിൽ സിപിഎം നേതാക്കളുടെ പങ്കുണ്ടോന്ന് പരിശോധിക്കണമെന്നാണ് ആവശ്യമെന്ന് നെടുമ്പ്രം ഗ്രാമപഞ്ചായത്ത്  ബി ജെ പി അംഗമായ മായാ ദേവി ആവശ്യപ്പെട്ടു. വിജിലൻസ് അടക്കമുള്ള സമ​ഗ്രമായ അന്വേഷണം വേണമെന്ന് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കോൺഗ്രസ് അം​ഗമായ ജിജോ ചെറിയാനും ആവശ്യപ്പെട്ടു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments