Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് നടന്‍ ഭീമന്‍ രഘു

മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് നടന്‍ ഭീമന്‍ രഘു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻ എഴുന്നേറ്റ് നിന്ന് കേട്ട് നടൻ ഭീമൻ രഘു. പിണറായിയോടുളള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തതെന്ന് നടൻ പിന്നീട് വ്യക്തമാക്കി.വ്യാഴാഴ്ച വൈകിട്ടായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്കാര വിതരണം തിരുവനന്തപുരത്തെ നിശാ​ഗന്ധി ഓഡിറ്റോറിയത്തിൽ നടന്നത്. ഉദ്ഘാടന പ്രസം​ഗത്തിനായി മുഖ്യമന്ത്രിയെത്തിയപ്പോഴാണ് ഭീമൻ രഘു എഴുന്നേറ്റ് നിന്നത്.

15 മിനിറ്റോളമുള്ള മുഖ്യമന്ത്രിയുടെ പ്രസം​ഗം കഴിഞ്ഞതിന് ശേഷമാണ് നടൻ ഇരുന്നത്.രണ്ടുമാസം മുമ്പാണ് ഭീമൻ രഘു ബി.ജെ.പി വിട്ട് സി.പി.എമ്മിനൊപ്പം ചേർന്നത്. സംസ്ഥാന സെക്രട്ടറി ​എം.വി ഗോവിന്ദൻ തന്നെ സ്വീകരിച്ചത് ഒരു സുഹൃത്തിനെപോലെയായിരുന്നുവെന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നും ഭീമൻ രഘു അന്ന് പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com