കൊളംബോ∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് ജയിച്ച ലങ്കൻ ക്യാപ്റ്റൻ ദാസുൻ ശനക ബാറ്റിങ് തിരഞ്ഞെടുത്തു. ബംഗ്ലദേശിനെതിരെ കളിക്കാതിരുന്ന സീനിയർ താരങ്ങൾ ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തി. പരുക്കേറ്റ അക്ഷർ പട്ടേലിനു പകരം വാഷിങ്ടൻ സുന്ദർ ഇന്ത്യയ്ക്കായി കളിക്കും. പരുക്കേറ്റ മഹീഷ് തീക്ഷണ ലങ്കൻ നിരയിലില്ല. പകരം സ്പിന്നർ ദുഷൻ ഹേമന്ദ കളിക്കും.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, കെ.എൽ. രാഹുൽ, ഇഷാന് കിഷൻ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ, ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
ശ്രീലങ്ക പ്ലേയിങ് ഇലവൻ– പതും നിസംഗ, കുശാൽ പെരേര, കുശാൽ മെൻഡിസ്, സധീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡിസിൽവ, ദസുന്‍ ശനക (ക്യാപ്റ്റൻ), ദുനിത് വെല്ലാലഗെ, ദുഷൻ ഹേമന്ദ, പ്രമോദ് മദുഷൻ, മതീഷ പതിരാനെ.