സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന് അലന്‍സിയറിന്റെ ധീരമായ പ്രവർത്തിക്ക് അവാർഡ് നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ. അദ്ദേഹത്തിന് ഇന്നെവരെ ഒരാളും വാങ്ങിയിട്ടും കൊടുത്തിട്ടിമില്ലാത്ത നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപ്പം നൽകുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു. എത്രേയും പെട്ടെന്ന് ഇത് സമ്മാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് അജിത് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ മേഖലകളിൽ നിന്നുമുള്ളവർ അലൻസിയറിന് പൂർണ പിന്തുണ നൽകുന്നുണ്ടെന്നും അവാർഡ് നൽകുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം തന്നെ വാർത്താ സമ്മേളനം നടത്തി പങ്കുവക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു. ‘സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ തുക അലൻസിയർ അന്നു തന്നെആതുര സേവനത്തിന് വേണ്ടിയാണ് നൽകിയതെന്നും അജിത് കുമാർ പറഞ്ഞു