Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രായപൂർത്തിയാകാത്ത മകളെ വിൽപ്പനയ്‌ക്കെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റ് ;പൊലീസ് കേസെടുത്തു

പ്രായപൂർത്തിയാകാത്ത മകളെ വിൽപ്പനയ്‌ക്കെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റ് ;പൊലീസ് കേസെടുത്തു

തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകളെ വിൽപ്പനയ്‌ക്കെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇടവെട്ടി സ്വദേശിയ്ക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്തത്. ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെ വിൽപ്പനയ്‌ക്കെന്ന് പറഞ്ഞാണ് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട ചിലർ സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. പോസ്റ്റ് പിന്നീട് നീക്കം ചെയ്‌തെങ്കിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ലഹരി, നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ആദ്യ വിവാഹത്തിലെ മകൾക്ക് 11 വയസാണ് പ്രായം. ഭാര്യയെയും മകളെയും ഉപേക്ഷിച്ച് രണ്ടാമത് വിവാഹം കഴിച്ച പ്രതിയ്ക്ക് ഈ ബന്ധത്തിലും ഒരു കുട്ടിയുണ്ട്. ഇവരെയും ഉപേക്ഷിച്ച പ്രതി ഇപ്പോൾ മറ്റൊരു സ്ത്രീയോടൊപ്പമാണ് താമസം.കേസ് വിശദമായ അന്വേഷണത്തിനായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന് തൊടുപുഴ എസ് എച്ച് ഒ സുമേഷ് സുധാകരൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments