Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമണ്ഡല പര്യടന പരിപാടിയുടെ ചെലവ് സർക്കാർ വഹിക്കില്ല; പണം സംഘാടക സമിതി കണ്ടെത്തണമെന്ന് മുഖ്യമന്ത്രി

മണ്ഡല പര്യടന പരിപാടിയുടെ ചെലവ് സർക്കാർ വഹിക്കില്ല; പണം സംഘാടക സമിതി കണ്ടെത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടന പരിപാടിയുടെ ചെലവ് സർക്കാർ വഹിക്കില്ല. മണ്ഡലാടിസ്ഥാനത്തിൽ രൂപീകരിക്കുന്ന സംഘാടക സമിതി ചെലവിനുളള പണം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മണ്ഡല സദസ് പരിപാടി പ്രതിപക്ഷം ബഹിഷ്കരിക്കും. ബഹിഷ്കരിച്ചാൽ ജനം പ്രതിപക്ഷത്തെ ബഹിഷ്കരിക്കുമെന്നാണ് മന്ത്രി പി എ മുഹമ്മദ് റിയാസിൻെറ മറുപടി.

ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ അജണ്ടയ്ക്ക് പുറത്തുളള വിഷയമായാണ് മണ്ഡല സദസ് പരിപാടി അവതരിപ്പിച്ചത്. പരിപാടിയെപ്പറ്റി വിശദീകരിച്ച മുഖ്യമന്ത്രി, സംഘാടനത്തിന്റെ ചെലവിനെപ്പറ്റിയും പരാമർശിച്ചു. 140 മണ്ഡലങ്ങളിലും ബഹുജന സദസ് സംഘടിപ്പിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവാക്കില്ല. പരിപാടി സംഘടിപ്പിക്കുന്നതിനായി രൂപീകരിക്കുന്ന സമിതി നടത്തിപ്പിനുളള പണവും കണ്ടെത്തണം എന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

പരിപാടിയുടെ പന്തൽ, കസേര, ലഘുഭക്ഷണം എന്നീ ചെലവുകൾക്ക് സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തണം. പ്രതിപക്ഷം പരിപാടിയിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ തന്നെ പറഞ്ഞിരുന്നു. അത് ശരിവെച്ചുകൊണ്ട് മണ്ഡല സദസ് ബഹിഷ്കരിക്കാനാണ് പ്രതിപക്ഷ തീരുമാനം. കേരളീയം പരിപാടിയിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കും. പരിപാടി രാഷ്ട്രീയ പ്രചാരണമാണെന്നാണ് യുഡിഎഫ് വിലയിരുത്തൽ.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സംഘടിപ്പിക്കുന്ന മണ്ഡല സദസ് ധൂർത്താണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പ്രതീക്ഷിച്ച നിലപാട് ആണെങ്കിലും ബഹിഷ്കരണ നീക്കത്തെ വിമർശിക്കുകയാണ് സർക്കാർ. ചെലവ് സർക്കാരിൽ നിന്നല്ലെന്ന് വ്യക്തമാക്കുമ്പോഴും മന്ത്രിമാരുടെ യാത്ര, താമസം ഭക്ഷണം എന്നിവയ്ക്കുളള പണം സർക്കാർ തന്നെയാകും വഹിക്കേണ്ടി വരിക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com