ഒരു സിനിമ റിലീസാകാന്‍ ഏഴ് വര്‍ത്തെ കാത്തിരിപ്പ്.. അത് ചെറിയൊരു കാലയളവല്ല. ഇന്നുവരും നാളെ വരുമെന്ന് കാത്തിരുന്ന വിക്രം- ഗൗതം മേനോന്‍ ടീമിന്‍റെവ ‘ധ്രുവനച്ചത്തിരം’ ഒടുവില്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ്. 2016 ല്‍ പ്രഖ്യാപനം നടത്തി ചിത്രീകരണം ആരംഭിച്ച സിനിമ ഈ വര്‍ഷം നവംബര്‍ 24ന് തിയേറ്ററുകളിലെത്തുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രഖ്യാപനം. പലതവണ പറഞ്ഞ് പറ്റിച്ചിട്ടുള്ളതിനാല്‍ ഇത്തവണ ഒരു ട്രെയിലര്‍ ഗ്ലിംപ്സ് വീഡിയോയും കൂടി റിലീസ് തീയതിക്കൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

സംവിധായകന്‍ ഗൗതം മേനോന്‍റെ സിനിമകള്‍ റിലീസാകാന്‍ വൈകുന്നതിനെ ട്രോളന്മാരും സമൂഹമാധ്യമങ്ങളില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അടുത്ത കാലത്തെങ്ങാനും ഈ സിനിമ വരുമോ എന്ന ചോദിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരിക്കും ധ്രുവനച്ചത്തിരം എന്ന സൂചനയാണ് വീഡിയോയില്‍ നിന്ന് ലഭിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം 2018ല്‍ ഷൂട്ടിങ് നിര്‍ത്തിവെച്ച സിനിമ അടുത്തിടെയാണ് പുനരാരംഭിച്ചത്.
ഒരു ആക്ഷന്‍ സ്പൈ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സീക്രട്ട് ഏജന്‍റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുക. ജയിലറില്‍ രജനികാന്തിനോട് കട്ടക്ക് ഇടിച്ചു നിന്ന് വില്ലന്‍ വര്‍മ്മന് ശേഷം വിനായകന്‍ വീണ്ടും തമിഴില്‍ എത്തുന്ന സിനിമ കൂടിയാണിത്. ചിത്രത്തിലും വില്ലന്‍ വേഷത്തിലാകും വിനായകനെത്തുക എന്ന സൂചനയുണ്ട്.റിതു വര്‍മ്മ, രാധാകൃഷ്ണന്‍ പാര്‍ഥിപന്‍, ആര്‍ രാധിക ശരത്‍കുമാര്‍, സിമ്രാന്‍, ദിവ്യ ദര്‍ശിനി, മുന്ന സൈമണ്‍, വംശി കൃഷ്ണ, സലിം ബൈഗ്, സതീഷ് കൃഷ്ണന്‍, മായ എസ് കൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹാരിസ് ജയരാജിന്‍റെ സംഗീതമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. മനോജ് പരമഹംസ, എസ് ആര്‍ കതിര്‍, സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ എന്നിവർ ചേർന്നാണ് ‘ധ്രുവനച്ചത്തിര’ത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.