ന്യൂഡൽഹി: 19 ഖലിസ്താന്‍ വിഘടനവാദി നേതാക്കളുടെ ഇന്ത്യയിലെ സ്വത്തുക്കള്‍കൂടി കണ്ടുകെട്ടാനുള്ള നടപടികള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ആരംഭിച്ചു. കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഖലിസ്താന്‍ അനുകൂലസംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂവിന്റെ പഞ്ചാബിലെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതിനു പിന്നാലെയാണ് എന്‍.ഐ.എ നടപടി കടുപ്പിക്കുന്നത്. യു.കെ, യു.എസ്, കാനഡ, ദുബായ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ ഒളിവില്‍ കഴിയുന്ന19 ഭീകരരുടെ പട്ടിക എന്‍.ഐ.എ തയ്യാറാക്കി. യു.എ.പി.എ ചുമത്തിയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്.
സരബ്ജീത് സിങ് ബെന്നൂര്‍, കുല്‍വന്ത് സിങ്, വാധ്‌വ സിങ് ബബ്ബാര്‍, ജയ് ധലിവാള്‍, ബര്‍പ്രീത് സിങ്, ബര്‍ജാപ് സിങ്, രഞ്ജിത് സിങ് നീത, ഗുര്‍മീത് സിങ്, ഗുര്‍പ്രീത് സിങ്, ജസ്മീത് സിങ് ഹകിംസാദ, ഗുര്‍ജന്ത് സിങ് ധില്ലണ്‍, പരംജീത് സിങ് പമ്മ, കുല്‍വന്ത് സിങ് മുത്ര, സുഖ്പാല്‍ സിങ്, ലഖ്ബീര്‍ സിങ് റോഡ്, അമര്‍ദീപ് സിങ് പൂരേവാള്‍, ജതീന്തര്‍ സിങ് ഗ്രേവാള്‍, ദുപീന്ദര്‍ ജീത്, ഹിമ്മത് സിങ് എന്നിവരാണ് എന്‍.ഐ.എയുടെ പട്ടികയിലുള്ളത്.