Tuesday, October 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസഹോദരൻ പീഡിപ്പിച്ചെന്ന പ്ലസ് ടു വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

സഹോദരൻ പീഡിപ്പിച്ചെന്ന പ്ലസ് ടു വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

കോഴിക്കോട്: സഹോദരൻ പീഡിപ്പിച്ചെന്ന പ്ലസ് ടു വിദ്യാർത്ഥിനിയുടെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസെടുത്തു. സ്വന്തം വീടിനകത്ത് വെച്ച് തന്നെ വിദ്യാർത്ഥിനി പീഡനത്തിന് ഇരയായെന്നാണ് സൂചന. വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത ചൈൽഡ് ലൈൻ, പൊലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പീഡനത്തിനിരയായ വിവരം വിദ്യാർത്ഥിനി തന്റെ സഹപാഠിയെ അറിയിക്കുകയായിരുന്നു. ഈ കുട്ടിയാണ് സ്കൂളിൽ വിവരം അറിയിച്ചത്. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments