ന്യൂഡൽഹി: 2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും. പരമാവധി 10 നോട്ടുകളാണ് ഒരു സമയം മാറ്റിയെടുക്കാനാവുക. ഇതോടെ ഒക്ടോബർ ഒന്ന് മുതൽ 2000 രൂപ നോട്ട് ഇടപാടുകൾക്ക് സ്വീകരിക്കില്ല.2016ൽ ബിജെ.പി സർക്കാർ 500, 1000 രൂപാ നോട്ടുകൾ നിരോധിച്ച ശേഷമാണ് 2000 രൂപ നോട്ട് ആർ.ബി.ഐ പുറത്തിറക്കിയത്.
കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. നിലവിൽ സർക്കുലേഷനിലുള്ള 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ അറിയിച്ചിരുന്നു. 3.32 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയത്. ജൂലൈയിൽ തന്നെ 88 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ അറിയിച്ചിരുന്നു. മെയ് 19നാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുകയാണെന്ന് ആർ.ബി.ഐ അറിയിച്ചത്.