മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ കാര്യങ്ങള്‍ രാജ്ഭവനെ അറിയിക്കുന്നില്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി പറയുന്നതുപോലെയാണെന്നും ഗവര്‍ണറുടെ വിമര്‍ശനം. മുഖ്യമന്ത്രി രാജ്ഭവനിലേക്കെത്തുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി സര്‍ക്കാര്‍ കാര്യങ്ങള്‍ ഗവര്‍ണറെ ധരിപ്പിക്കണമെന്നാണ് ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി രാജ്ഭവനിലേക്ക് എത്തുന്നില്ല. സര്‍ക്കാരിന്റെ കാര്യങ്ങള്‍ രാജ്ഭവനെ അറിയിക്കുന്നില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരുമല്ല വരേണ്ടത്. മുഖ്യമന്ത്രിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു.അതോടൊപ്പം വിസി നിയമന അധികാരവുമായി ബന്ധപ്പെട്ട ബില്‍ ഒപ്പിടാത്തത് സുപ്രിംകോടതി വിധികള്‍ക്കെതിരും ഭരണഘടന വിരുദ്ധവുമായ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വിസി നിയമനം കൈപ്പിടിയിലൊതുക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പരാതികള്‍ ലഭിച്ചാല്‍ സര്‍ക്കാരിനോട് വിശീദകരണം തേടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.