Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിരമിക്കല്‍ പ്രഖ്യാപിച്ച് മോര്‍ ഗീവര്‍ഗീസ് കൂറിലോസ് മെത്രാപ്പോലീത്ത

വിരമിക്കല്‍ പ്രഖ്യാപിച്ച് മോര്‍ ഗീവര്‍ഗീസ് കൂറിലോസ് മെത്രാപ്പോലീത്ത


കോതമംഗലം: രാഷ്ടീയ-സാമൂഹിക-സാംസ്‌കാരിക വിഷയങ്ങളില്‍ നിരന്തരം ഇടപെടുകയും, നിലപാടുകള്‍ തുറന്നുപറയുകയും ചെയ്ത് ശ്രദ്ധേയനായ ഡോ. മോര്‍ ഗീവര്‍ഗീസ് കൂറിലോസ് മെത്രാപ്പോലീത്ത വിരമിക്കുന്നു. യാക്കോബായ സഭയുടെ നിരണം, കുവൈറ്റ് ഭദ്രാസനങ്ങളുടെ ഭരണ ചുമതല നിര്‍വഹിക്കുന്നതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപനം.

പാത്രിയര്‍ക്കീസ് ബാവയ്ക്ക് വിരമിക്കല്‍ അപേക്ഷ നല്‍കിയതായി ഗീവര്‍ഗീസ് കുറിലോസ് പറഞ്ഞു. കോതമംഗലം ചെറിയ പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന കുര്‍ബാനയ്ക്ക് ഇടയില്‍ മെത്രാപ്പോലീത്ത തന്നെയാണ് ഇക്കാര്യമറിയിച്ചത്. ആനിക്കാട്ട് ദയറയില്‍ സന്യാസ ജീവിതം നയിക്കുകയാണ് ലക്ഷ്യം എന്നും അദേഹം പറഞ്ഞു.

താനൊരു സോഷ്യലിസ്റ്റും ഇടതു സഹയാത്രികനും ആണെന്ന് പരസ്യമായി പറഞ്ഞിരുന്നു. മറ്റ് ക്രിസ്ത്യന്‍ ഉന്നത പുരോഹിതരില്‍ നിന്ന് വ്യത്യസ്തമായി മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും ഗീവര്‍ഗീസ് കൂറിലോസ് രേഖപ്പെടുത്തിയിരുന്ന അഭിപ്രായങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments