Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി മോഹൻലാൽ

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി മോഹൻലാൽ

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി മോഹൻലാൽ. കേന്ദ്രമന്ത്രിയുടെ രാജ്യതലസ്ഥാനത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അദ്ദേഹത്തെ ക്ഷണിക്കാൻ കഴിഞ്ഞതിൽ രാജീവ് ചന്ദ്രശേഖർ സന്തോഷം പ്രകടിപ്പിച്ചു.

കൂടിക്കാഴ്ചയുടെ ചിത്രങ്ങളും എക്‌സിൽ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനൻ്റ് കേണൽ പദവി നേടിയ മോഹൻ ലാൽ പത്മശ്രീ, പത്മഭൂഷൺ പുരസ്കാര ജേതാവ് കൂടിയാണെന്നും അദ്ദേഹം കുറിച്ചു.

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാന്റെ’ ഷൂട്ടിങ്ങ് ആരംഭിക്കുന്നത് ഡൽഹിയിൽ. ചിത്രീകരണത്തിനായി മോഹൻലാലും പൃഥ്വിരാജും സംഘവും ഡൽഹിയിലെത്തി. . ഇന്ന് ചിത്രത്തിന്റെ പൂജ നടന്നു. 30 ദിവസത്തെ ഷെഡ്യൂളാണ് ഡൽഹിയിലേത്. ഇതിന് ശേഷം ഷിംല, ലഡാക്ക് എന്നിവിടങ്ങളിൽ വെച്ചായിരിക്കും ചിത്രീകരണം.

മലയാളത്തിൻ്റെ പ്രിയപ്പെട്ട സിനിമാ താരം ശ്രീ. മോഹൻലാലിനെ ന്യൂഡൽഹിയിലെ വസതിയിൽ സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനൻ്റ് കേണൽ പദവി നേടിയ മോഹൻ ലാൽ പത്മശ്രീ, പത്മഭൂഷൺ പുരസ്കാര ജേതാവ് കൂടിയാണ്’- രാജീവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു.അതേസമയം കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം 2023 പരിപാടിക്ക് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. മലയാളിയെന്ന നിലയില്‍ രണ്ട് കാര്യങ്ങളിലാണ് തനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനം തോന്നിയിട്ടുള്ളതെന്ന് മോഹന്‍ലാല്‍ ആശംസവീഡിയോയില്‍ പറയുന്നു.ലോകത്ത് എവിടെ ചെന്നാലും കേരളത്തെ അറിയുക, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും പേരിലാണ്. അത് മലയാളിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മലയാളിയായതിലും കേരളത്തില്‍ ജനിച്ചതിലും താന്‍ അഭിമാനിക്കുന്നുയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments