തിരുവനന്തപുരം: സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി ഭരണഘടനാ ബാധ്യത നിർവഹിച്ചില്ലെന്ന് ഗവർണർ കുറ്റപ്പെടുത്തി. ബില്ലുകളെ സംബന്ധിച്ച് വിശദീകരിക്കാൻ ഒരുതവണ പോലും വന്നില്ല. സർക്കാർ കാര്യങ്ങൾ മുഖ്യമന്ത്രി രാജ്ഭവനെ ധരിപ്പിക്കണമായിരുന്നു. ഗവർണർ റബ്ബർ സ്റ്റാംപ് ആണെന്ന് കരുതരുതെന്നും സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സുപ്രീം കോടതിയിൽ പോകട്ടെ, കോടതി പറയുന്നത് പാലിക്കാൻ ബാധ്യസ്ഥനെന്നും ഗവർണർ പറഞ്ഞു. ബംഗാൾ കേസിലെ പരാമർശം തനിക്കുള്ള ഓർമ്മപ്പെടുത്തലായി കരുതുന്നില്ല. മാധ്യമങ്ങളെയും ഗവർണറുടെ വിമർശിച്ചു. മാധ്യമങ്ങൾ സെൻസേഷന് വേണ്ടി ശ്രമിക്കുകയാണ്. മാധ്യമ പ്രവർത്തനം പരിഹാസ്യമാക്കിയെന്നും മാധ്യമങ്ങളെ സമ്മർദ്ദത്തിനു വേണ്ടി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.