തെൽഅവീവ്: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ഇസ്രായേലിന് പിന്തുണയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച നരേന്ദ്രമോദി ഒപ്പമുണ്ടെന്നും തീവ്രവാദത്തിന്റെ ഏതു രൂപത്തെയും എതിർക്കുന്നതായും വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോം വഴിയാണ് മോദി ഇക്കാര്യം അറിയിച്ചത്.ഫോൺ വിളിക്കുകയും നിലവിലെ അവസ്ഥകൾ വ്യക്തമാക്കുകയും ചെയ്തതിന് ഞാൻ പ്രധാനമന്ത്രി നെതന്യാഹുവിന് നന്ദി പറയുന്നു.
നിലവിലെ സാഹചര്യത്തെ കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഈ വിഷമഘട്ടത്തിൽ ഇന്ത്യൻ ജനത ഇസ്രായേലിനൊപ്പമാണ്. എല്ലാ രൂപത്തിലുള്ള തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു.”-മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.ഇസ്രായേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ മോദി കടുത്ത നടുക്കം രേഖപ്പെടുത്തിയിരുന്നു. ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്നും ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഈ വിഷമഘട്ടത്തിൽ സമയത്ത് ഇസ്രായേലിനോട് ഐക്യദാർഢ്യപ്പെടുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
സംഘർഷത്തിൽ ഇരുവിഭാഗങ്ങളിൽനിന്നുമായി 1700ലേറെ ജീവനാണ് നഷ്ടമായത്. ഇസ്രായേലിൽ 900 പേർ മരിക്കുകയും 2600പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിൽ ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ 143 കുട്ടികളും 105 സ്ത്രീകളുമടക്കം 704 പേർ കൊല്ലപ്പെട്ടു. വ്യോമാക്രമണങ്ങളിൽ 4000ലേറെ ആളുകൾക്ക് പരിക്കേറ്റു.