Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം "ലിയോ"ക്ക് റെക്കോർഡ് പ്രീ- സെയിൽ ബിസിനസ്

വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം “ലിയോ”ക്ക് റെക്കോർഡ് പ്രീ- സെയിൽ ബിസിനസ്

വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ലിയോയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലടക്കം ഇന്ന് രാവിലെ മുതൽ ആരംഭിച്ച വിൽപ്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പല തിയറ്ററുകളിലും വലിയ തോതിൽ ക്യുവും തിരക്കും അനുഭവപ്പെടുന്നുണ്ട്. ആദ്യ ദിനം തന്നെ അമ്പരപ്പിക്കുന്ന കളക്ഷനാണ് ലിയോ നേടിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

കേരളത്തി‍ൽ ഇതുവരെ രണ്ട് ലക്ഷത്തി അൻപത്തി അയ്യായിരം ടിക്കറ്റുകൾ വിറ്റുവെന്ന് ട്രാക്കർന്മാർ പറയുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി ആദ്യദിനം നേടിയിരിക്കുന്നത് 3.82 കോടിയിലധികം രൂപയാണ്. എന്നാൽ പല ഫാൻസ് ഷോകളുടെ കണക്കുകളും ഇനിയും വരാനിക്കുന്നതെ ഉള്ളൂ. അങ്ങനെ എങ്കിൽ കേരളത്തിൽ മാത്രം പ്രീ- സെയിൽ അഞ്ച് കോടിയിലധികം വരുമെന്നാണ് വിലയിരുത്തലുകൾ. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയിരിക്കുന്നത്.

അതേസമയം, പ്രീ- സെയിലില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയെ ലിയോ വീഴ്ത്തി കഴിഞ്ഞു. 2.97കോടി ആയിരുന്നു കൊത്തിയുടെ പ്രീ- സെയില്‍ ബിസിനസ്. കെജിഎഫ് 2(2.93 കോടി), ബീസ്റ്റ് (2.40കോടി) എന്നീ ചിത്രങ്ങളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ ഉള്ളത്.

ഒക്ടോബർ 19ന് ആണ് ലിയോ റിലീസ്. അന്നേദിവസം കേരള ബോക്‌സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ ചിത്രം നേടുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഒടിയൻ, മരക്കാർ, ബീസ്റ്റ്, കെജിഎഫ് 2 എന്നീ ചിത്രങ്ങളാണ് കേരളത്തിലെ ഒപ്പണിംങ്ങില്‍ മുന്നിലുള്ളത്. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ ലിയോയും എത്തിപ്പെട്ടിരിക്കുക ആണ്. കേരളത്തിൽ ഇതുവരെ 83,000ൽ അധികം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റഴിഞ്ഞിരിക്കുന്നത്.

അതേസമയം, വേൾഡ് വൈഡ് അഡ്വാൻസ് സെയിലിൽ 40 കോടിയോളം ലിയോ നേടിക്കഴിഞ്ഞു. അതും റിലീസിന് വെറും നാല് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ലിയോയുടെ കോടിനേട്ടം. വിദേശത്ത് നാല് മില്യൺ(33.31 കോടി) അടുപ്പിച്ച് ബിസിനസ് നടന്നിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. തൃഷ, മാത്യു, അർജുൻ സർജ, സഞ്ജയ് ദത്ത്, ബാബു ആന്റണി തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments