ലോക്സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീണ്ടും കേരളത്തില്‍ സന്ദർശനം നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഈമാസം 15ന് പത്തനംതിട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പതിനായിരങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
19ന് പാലക്കാട് നടക്കുന്ന റോഡ്‌ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. 19ന് രാവിലെ 10ന് പാലക്കാട് ഗവ.മോയന്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് കോട്ടമൈതാനം അഞ്ചുവിളക്ക് വരെയാണ് റോഡ്‌ഷോ. ഗവ.മോയന്‍ സ്‌കൂള്‍ മുതല്‍ സ്റ്റേഡിയം സ്റ്റാന്‍ഡ് വരെയും പരിഗണനയിലുണ്ട്. സുരക്ഷാസേനയുടെ പരിശോധനയ്ക്കു ശേഷമേ അന്തിമ തീരുമാനമാകൂ. നേരത്തെ 15ന് പാലക്കാടും, 17ന് പത്തനംതിട്ടയിലും മോദിയെത്തുമെന്നാണ് അറിയിച്ചിരുന്നത്.
എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം ആദ്യമായാണ് നരേന്ദ്ര മോദി കേരളത്തിൽ എത്തുന്നത്.