Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപലസ്തീനൊപ്പം, ഭീകരവാദം ആര് നടത്തിയാലും അംഗീകരിക്കില്ലെന്ന് കെ കെ ശൈലജ

പലസ്തീനൊപ്പം, ഭീകരവാദം ആര് നടത്തിയാലും അംഗീകരിക്കില്ലെന്ന് കെ കെ ശൈലജ

ഹമാസ്’ ഭീകരരാണെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി കെ കെ ശൈലജ എംഎല്‍എ. പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ് താനെന്നും എന്നാല്‍ ഭീകരവാദം ആര് നടത്തിയാലും അംഗീകരിക്കില്ലെന്നും കെ കെ ശൈലജ പറഞ്ഞു. നൂറുശതമാനവും തന്റെ നിലപാട് പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്, അല്ലാതെ അവരെ വേട്ടയാടുന്ന ഇസ്രയേലിനൊപ്പമല്ല. ഇരുഭാഗത്ത് നിന്നുമുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും കെ കെ ശൈലജ കണ്ണൂരില്‍ വ്യക്തമാക്കി.

ഹമാസ് യുദ്ധ തടവുകാരെ വച്ച് വില പേശുന്നത് ശരിയല്ല. സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത മനുഷ്യത്വമുള്ളവര്‍ക്ക് അംഗീകരിക്കാനാകില്ല. താന്‍ പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്. ഇരുഭാഗത്ത് നിന്നുമുള്ള ക്രൂരത അവസാനിപ്പിക്കണം. തനിക്കെതിരെ പ്രചാരണം നടത്തിയത് ഫേസ്ബുക്ക് പോസ്റ്റ് മുഴുവന്‍ വായിക്കാതെയാണെന്നും കെ കെ ശൈലജ പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments