Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലോക്സഭാ തിരഞ്ഞെടുപ്പ്;പത്തനംതിട്ടയിൽ ബിജെപി പൊതുസ്വതന്ത്രനെ തേടുന്നു

ലോക്സഭാ തിരഞ്ഞെടുപ്പ്;പത്തനംതിട്ടയിൽ ബിജെപി പൊതുസ്വതന്ത്രനെ തേടുന്നു

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപി പൊതുസ്വതന്ത്രനെ തേടുന്നു. ക്രിസ്തീയ വിഭാഗത്തിലുള്ള സ്ഥാനാർത്ഥിക്കാണ് പരിഗണന. യു ഡി എഫിലെ ഭിന്നത മുതലെടുക്കാനാണ് ഈ നീക്കം. ബിജെപി പിന്തുണയിൽ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായാൽ വിജയം ഉറപ്പെന്ന് പിസി ജോർജ് പറഞ്ഞു.

ബിജെപി കേന്ദ്ര നേതൃത്വം പ്രാധാന്യം നൽകുന്ന എ ക്ലാസ് കാറ്റഗറിയിലെ ലോക്സഭാ മണ്ഡലമാണ് പത്തനംതിട്ട. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 70 ശതമാനം വോട്ടുകളുള്ള മണ്ഡലത്തിൽ ജനപ്രിയ സ്ഥാനാർത്ഥി വേണമെന്നാണ് നിർദ്ദേശം. നിലവിലെ കോൺഗ്രസ് എം പി ആൻ്റോ ആൻ്റണിയുടെ ജനപ്രീതിയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് യു ഡി എഫിന് തിരിച്ചടിയാണ്. കോൺഗ്രസ് പ്രവർത്തകരും പരസ്യമായി ആൻ്റോ ആൻ്റണിക്ക് എതിരാണെന്നാണ് വിവരം. ഈ ഭിന്നത മുതലെടുക്കാനാണ് ക്രിസ്തീയ വിഭാഗത്തിൽ നിന്നുള്ള പൊതു സ്ഥാനാർത്ഥിയെ തേടാൻ ബിജെപി നിർബന്ധിതരാകുന്നത്. ബി ജെ പി പിന്തുണയുണ്ടെങ്കിൽ എൻ ഡി എ സ്ഥാനാർത്ഥിയാകാനുള്ള ആഗ്രഹം പി സി ജോർജ് മറച്ചുവച്ചില്ല. ‘സ്ഥാനാർത്ഥിയായാൽ ജയിക്കും. ചർച്ചകൾ നടത്തും. പത്തനംതിട്ടയിൽ വിജയസാധ്യതയുണ്ട്. മികച്ച മത്സരമാണ് നടക്കുക. ബി ജെ പി പിന്തുണയിൽ ജയിക്കും’ എന്നാണ് പി സി ജോർജ് പറയുന്നത്.

പി സി ജോർജിന് അനുകൂലമായ നിലപാടാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ സ്വീകരിച്ചിട്ടുള്ളത്. ദേശീയ ന്യൂനപക്ഷ മോർച്ച വൈസ് പ്രസിഡൻ്റ് അഡ്വ നോബിൾ മാത്യുവും എൻ എസ് എസ് സഹയാത്രികനും മുതിർന്ന നേതാവുമായ ബി രാധാകൃഷ്ണമേനോനും സ്ഥാനാർത്ഥിത്വത്തിനായി രംഗത്തുണ്ട്. മണ്ഡലത്തിലെ വിവിധ സാമുദായിക നേതൃത്വവുമായുള്ള മികച്ച ബന്ധം തന്നെയാണ് ഇരുവരുടെയും പിടിവള്ളി. ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകളുടെ അഭിപ്രായവും സ്ഥാനാർത്ഥിത്വത്തിൽ നിർണായകമാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments