Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4651 ആയി

പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4651 ആയി

ടെൽ അവീവ് : ഇസ്രയേൽ – ഹമാസ് സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, ഒക്ടോബർ ഏഴു മുതൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4651 ആയി. ഗാസയിൽ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം പലസ്തീനിൽ 266 പേർ മരിച്ചതായി മന്ത്രാലയം അറിയിച്ചു. ഇതിൽ 117 പേർ കുട്ടികളാണ്. അതിനിടെ, ഗാസയിലെ സംഘർഷബാധിത മേഖലയിലേക്കുള്ള സഹായവിതരണത്തിനായി കൂടുതൽ ട്രക്കുകൾ റഫാ അതിർത്തിയിലെത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഐക്യരാഷ്ട്ര സംഘടനയുടെ ഒരു വാഹനവും 17 ട്രക്കുകളുമാണ് സഹായവിതരണത്തിനായി അതിർത്തിയിൽ കാത്തുനിൽക്കുന്നത്. 
അതേസമയം, ഒക്ടോബർ ഏഴിനു നടത്തിയ ആക്രമണത്തിനിടെ പിടികൂടി ബന്ദികളാക്കിയവരെ പൂർണമായി വിട്ടയയ്ക്കാതെ ഗാസയിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. നേരത്തേ, മരുന്നും ശുദ്ധജലവും ഭക്ഷ്യസാധനങ്ങളുമായി 20 ട്രക്കുകൾ ഈജിപ്ത് തുറന്നുകൊടുത്ത റഫാ അതിർത്തി വഴി ഗാസയിലെത്തിയിരുന്നു. യുഎസും ഇസ്രയേലും മുന്നോട്ടുവച്ച പരിശോധനാ വ്യവസ്ഥകൾ പാലിച്ചാണു ട്രക്കുകൾ അതിർത്തി കടന്നത്. എന്നാൽ, സഹായം തെക്കൻ ഗാസയിലേക്കു മാത്രമാണെന്ന ഇസ്രയേൽ നിലപാട് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വടക്കൻ ഗാസയിൽ വീടു വിടാതെ തുടരുന്നവർ ഇപ്പോഴുമുണ്ട്.


ഭക്ഷണവും വെള്ളവും മരുന്നും ഇന്ധനവുമില്ലാതെ വലയുന്ന 23 ലക്ഷം ജനങ്ങൾക്ക് 20 ട്രക്ക് സഹായം തീർത്തും അപര്യാപ്തമാണെന്നും കൂടുതൽ സഹായം എത്തിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments