തിരുവനന്തപുരം: സംസ്ഥാനത്ത് പലസ്തീൻ അനുകൂല പരിപാടികളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനം. പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണ് നിർദ്ദേശം. കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി
പലസ്തീൻ അനുകൂല പ്രകടനങ്ങൾ, പ്രതികൂല യോഗങ്ങൾ നടക്കുന്ന ഇടങ്ങളിലാണ് നിരീക്ഷണം ശക്തമാക്കേണ്ടത്. പലസ്തീൻ അനുകൂലമായോ പ്രതികൂലമായോ പരിപാടികൾ, യോഗങ്ങൾ നടക്കുന്ന ഇടങ്ങൾ നീരീക്ഷിക്കാൻ പൊലീസിന് നിർദേശം നൽകിക്കഴിഞ്ഞു. എല്ലാ ആരാധനാലയങ്ങളിലും നീരീക്ഷണം ഉണ്ടാവും.
റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവിടങ്ങളിൽ കൂടുതൽ പൊലീസ് സാന്നിധ്യം ഉറപ്പിക്കും. സോഷ്യൽ മീഡിയ പട്രോളിങ് നടത്താനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇതര സംസ്ഥാന വാഹനങ്ങൾ പരിശോധിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കർശനമായി പരിശോധിക്കണമെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. അതിർത്തികളിൽ പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്.