Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകളമശേരി സ്ഫോടനം;ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി

കളമശേരി സ്ഫോടനം;ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: കളമശേരി സ്ഫോടനത്തിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെയും ചികിത്സാ ചെലവ് സർക്കാർ തന്നെ വഹിക്കുമെന്ന് മുഖ്യമന്ത്രി. അതിൽ ആരും ആശങ്ക പെടേണ്ടതില്ലെന്നും ആശുപത്രികളിൽ ചികിത്സ നന്നായി പുരോ​ഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരൊഴികെയുള്ള ആശുപത്രികള്‍ സന്ദർശിച്ചു. ക്രിട്ടിക്കൽ സ്റ്റേജിലുള്ള രോ​ഗികളുമുണ്ട്. എങ്കിലും പ്രതീക്ഷയിലാണ് ഡോക്ട‍ർമാർ.

40 മുതൽ 50 ശതമാനം മുകളിൽ പൊള്ളലേറ്റവരും ചികിത്സയിലുണ്ട്. ആശുപത്രിയും ഡോക്ട‌ർമാരും അർപ്പണബോധത്തോടെയാണ് ചികിത്സിക്കുന്നത്. ഡോക്ടറും രോ​ഗികളും തമ്മിൽ നല്ല ബന്ധമാണുള്ളത്. സ്ഫോടനത്തിൽ മറ്റെന്തെങ്കിലും മാനമുണ്ടോ എന്ന് അന്വേഷണ ഏജൻസി പരിശോധിക്കും. സ്പെഷ്യൽ ടീം അന്വേഷിക്കുന്നുണ്ട്. ഡിജിപി അടക്കം ക്യാംപ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നൽകുന്നുണ്ട്. അന്വേഷണം നന്നായി മുന്നോട്ട് പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി ഇന്നും വിമ‍ർശനം ഉന്നയിച്ചു. രാജീവ് ചന്ദ്രശേഖർ വെറും വിഷമല്ല കൊടും വിഷമാണെന്നും മുഖ്യമന്ത്രി വിമ‍ർശിച്ചത്. ഒരു വിടുവായൻ പറയുന്ന കാര്യമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. മന്ത്രിയുടെ ഭാ​ഗത്തുനിന്ന് ഉണ്ടാകേണ്ടതല്ല ഇത്തരമൊരു പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. കളമശേരി സ്ഫോടനം നടന്നതിന് പിന്നാലെ കേന്ദ്രമന്ത്രി നടത്തിയ പരാമ‍ർശത്തിന് മുഖ്യമന്ത്രി ഇന്നലെ മറുപടി നൽകിയിരുന്നു. ഇന്ന് വീണ്ടും ഇത് ആവർത്തിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments