Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകർണാടയിൽ നേതൃമാറ്റ അഭ്യൂഹം തള്ളി സിദ്ധരാമയ്യ

കർണാടയിൽ നേതൃമാറ്റ അഭ്യൂഹം തള്ളി സിദ്ധരാമയ്യ

ഹൊസപേട്ട : കർണാടയിൽ നേതൃമാറ്റ അഭ്യൂഹം തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. അഞ്ചുവർഷക്കാലവും താൻ കർണാടക മുഖ്യമന്ത്രിയായി ഉണ്ടായിരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. രണ്ടര വർഷത്തിനു ശേഷം നേതൃമാറ്റമുണ്ടായേക്കുമെന്ന് ഭരണകക്ഷിയായ കോൺഗ്രസിലെ ഒരു വിഭാഗത്തിനുള്ളിൽ ഊഹാപോഹങ്ങളുണ്ടായിരുന്നു. ഇതിന്റെ  പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. സിദ്ധരാമയ്യ സർക്കാർ രണ്ടര വർഷം പിന്നിടുമ്പോൾ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് മണ്ഡ്യയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ അടുത്തിടെ അവകാശപ്പെട്ടിരുന്നു. 
മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ച് പാർട്ടിക്കുള്ളിലെ അഭ്യൂഹങ്ങൾ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘‘ആരാണ് ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവന നടത്തിയത്?. ഇതിനൊക്കെ നിങ്ങൾ എന്തിനാണ് പ്രാധാന്യം നൽകുന്നത്?’– അദ്ദേഹം ചോദിച്ചു. അഞ്ചു വർഷം മുഴുവൻ സർക്കാരിനെ നയിക്കുമോ എന്നതിനെക്കുറിച്ച് വ്യക്തത നൽകാൻ മാധ്യമങ്ങൾ ആവശ്യപ്പെട്ടപ്പോൾ, ‘അഞ്ച് വർഷത്തേക്ക് ഞങ്ങളുടെ സർക്കാർ ഉണ്ടാകും. ഞാനാണ് മുഖ്യമന്ത്രി, ഞാൻ തുടരും’ എന്ന് അദ്ദേഹം മറുപടി നൽകി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments