Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews2ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺ​ഗ്രസ്

2ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺ​ഗ്രസ്

ദില്ലി: കോൺ​ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. അസം, ​ഗുജറാത്ത്, മദ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ 43 സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റ മകൻ നകുൽനാഥ് ചിന്ത്വാഡയിലും രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ടിന്റെ മകൻ വൈഭവ് ​ഗെലോട്ട് ജാലോഡിലും മത്സരിക്കും.

ചുരുവിൽ ബിജെപി വിട്ട് ഇന്നലെ കോൺ​ഗ്രസിലെത്തിയ രാഹുൽ കസ്വാന് സീറ്റ് നൽകി. അസമിലെ ജോർഹാട്ടിൽ ​ഗൗരവ് ​ഗോ​ഗോയി മത്സരിക്കും. നാല്പത്തിമൂന്ന് സ്ഥാനാർത്ഥികളിൽ ഇരുപത്തഞ്ച് പേരും അൻപത് വയസിൽ താഴെ പ്രായമുയുള്ളവരാണ്. 19 പേർ എസ്‍സി എസ്ടി വിഭാ​ഗക്കാരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com