ന്യൂഡൽഹി : വായുമലിനീകരണം ഏറ്റവും കൂടുതലുള്ള ലോകത്തിലെ നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട് ഇന്ത്യയിലെ മൂന്നു നഗരങ്ങൾ. ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ മൂന്നു നഗരങ്ങളാണു പട്ടികയിൽ ഉൾപ്പെട്ടത്.
സ്വിസ് ഗ്രൂപ്പ് ഐക്യുഎയർ പുറത്തുവിട്ട ഞായറാഴ്ചത്തെ കണക്കിലാണു ഇന്ത്യയിലെ മൂന്നുനഗരങ്ങളും ഉൾപ്പെട്ടത്.
പട്ടികയിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്നത് ഡൽഹിയാണ്. ഇന്നുരാവിലെ ഡൽഹിയിലെ വായുഗുണനിലവാരം 483 ആണ് രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനം ലാഹോറിനാണ്. 371 ആണ് ലാഹോറിലെ വായുഗുണനിലവാരം. മൂന്നാം സ്ഥാനത്ത് കൊൽക്കത്തയും ആറാം സ്ഥാനത്ത് മുംബൈയുമാണ്. കൊൽക്കത്തയിൽ 206 ഉം മുംബൈയിൽ 162 ഉം ആണ് വായുഗുണനിലവാരം.