ന്യൂഡൽഹി: ഇന്ത്യ-ബ്രിട്ടൺ നയതന്ത്ര ബന്ധം ഊട്ടിയുറപ്പിച്ച് പ്രധാനമന്ത്രിമാരുടെ ഫോൺ സംഭാഷണം. ബ്രിട്ടീഷ് പ്രധാനമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ഫോൺ സംഭാഷണം നടത്തി. വിദേശകാര്യമന്ത്രാലയം ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാനാണ് സംഭാഷണം നടത്തിയതെന്ന് മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പ് പറയുന്നു,.
തന്ത്രപരമായ പങ്കാളിത്തവും ഉഭയകക്ഷി ബന്ധവും തുടരാനുും ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ദൃഢമാക്കി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യകൾ തുടങ്ങിയവയുടെ പുരോഗതിയിൽ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. ഇരുരാജ്യങ്ങൾക്കും പരസ്‌പരം പ്രയോജനകരമായ സ്വതന്ത്ര വ്യാപാര കരാറിന്റെ മുൻകൂർ പൂർത്തീകരണത്തിന്റെ പുരോഗതി ചർച്ച ചെയ്തു. ഇരുരാജ്യങ്ങൾക്കും താത്പര്യമുള്ള വിവിധ ആഗോള- പ്രാദേശിക സംഭവവികാസങ്ങളെ കുറിച്ചുള്ള അഭിപ്രാങ്ങളും ഇരുവരും കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് അറിയിച്ച ഇരുവരും ഹോളി ആശംസകൾ കൈമാറുകയും ചെയ്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഫോൺ സംഭാഷണം നടത്തി. സമഗ്രമായ ഉഭയകക്ഷി ബന്ധം, നയതന്ത്ര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുക, സ്വതന്ത്ര വ്യാപാര കരാറിന്റെ അവലോകനം എന്നിവയിലുള്ള പ്രതിബദ്ധത വീണ്ടും ശക്തമാക്കി.- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.