റിയാദ്: ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായതോടെ അടിയന്തര ഉച്ചകോടി നടത്താൻ അറബ് രാഷ്ട്രീയ നേതാക്കൾ സൗദിയിൽ എത്തി. ഇസ്ലാമിക രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടിയിൽ ഗാസയെ കുറിച്ചുള്ള വിഷയം മാത്രമാണ് ചർച്ച ചെയ്യുകയെന്നാണ് വിവരം. വിവിധ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഇപ്പോൾ സൗദിയിൽ എത്തിയിരിക്കുന്നത്.
യോഗത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയിസി സൗദിയിൽ എത്തിയിട്ടുണ്ട്. ആദ്യമായാണ് ഇബ്രാഹിം റെയിസി സൗദിയിൽ കാലുകുത്തുന്നത്. 22ഓളം അറബ് രാജ്യങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കാൻ സൗദിയിൽ ഒത്തുകൂടിയിട്ടുണ്ട്. സൗദി അറേബ്യയുടെ ക്ഷണം അനുസരിച്ചാണ് അറബ് നേതാക്കൾ റിയാദിൽ യോഗം ചേരുന്നത്.ജിസിസി രാജ്യങ്ങളിലെ തലവൻമാർക്ക് പുറമേ മറ്റ് അറബ് രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിക്ക് എത്തിയിട്ടുണ്ട്. പാലസ്തീൻ വിഷയത്തിൽ സമാധാനമപരമായ പരിഹാരമാണ് സൗദിയുൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ ലക്ഷ്യമിടുന്നത്.
ആഫ്രിക്കൻ രാജ്യങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയും ഉടൻ റിയാദിൽ നടന്നേക്കും. ഗാസയിൽ ആക്രമണം നിറുത്തണമെന്ന് അറബ് രാജ്യങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇസ്രയേൽ മുഖവിലയ്ക്കടുത്തിരുന്നില്ല. ഇതോടെ ഇസ്രയേലുമായുള്ള ഐക്യചർച്ചകൾ സൗദി നിറുത്തി വച്ചിരുന്നു.