Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsറാലിക്കിടയിൽ പ്രധാനമന്ത്രിയെ കാണാൻ ടവറിന് മുകളിൽ കയറി യുവതി; 'മോളെ താഴേയ്ക്ക് ഇറങ്ങൂ' എന്ന് മോദി

റാലിക്കിടയിൽ പ്രധാനമന്ത്രിയെ കാണാൻ ടവറിന് മുകളിൽ കയറി യുവതി; ‘മോളെ താഴേയ്ക്ക് ഇറങ്ങൂ’ എന്ന് മോദി

ഹൈദരാബാദ്: തെലങ്കാനയിൽ റാലിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കാനായി ഒരു യുവതി കണ്ടെത്തിയ വഴി ലൈറ്റ് ടവറിനു മുകളില്‍ കയറുക എന്നതാണ്. പ്രധാനമന്ത്രിയുടെ ശ്രദ്ധ ആകർഷിക്കാനും തന്റെ പ്രശ്‌നങ്ങൾ അദ്ദേഹത്തോട് സംസാരിക്കാനുമാണ് ലൈറ്റ് ടവറിൽ കയറിയത്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ തന്നെ ടവറിൽ നിന്ന് ഇറങ്ങാൻ യുവതിയോട് അഭ്യർത്ഥിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രധാനമന്ത്രി സംസാരിക്കുന്നതിനിടയിൽ ഒരു സ്ത്രീ ഉയരമുള്ള ലൈറ്റ് ടവറിൽ കയറുന്നതും പ്രധാനമന്ത്രി ആ സ്ത്രീയോട് ഇറങ്ങാൻ നിർദ്ദേശിക്കുന്നതും ദൃശ്യങ്ങളിൽ കാണാന്‍ സാധിക്കും. ‘മോളെ താഴേയ്ക്ക് ഇറങ്ങൂ ,ഞാൻ നിങ്ങളോടൊപ്പമുണ്ട്. അവിടെ നില്‍ക്കുന്നത് നല്ലതല്ല. ഒരു ഷോർട്ട് സർക്യൂട്ട് ഉണ്ടാകാം. ഞാൻ നിങ്ങൾക്കായി വന്നതാണ്. ഞാൻ നിങ്ങളെ കേൾക്കും,’ എന്ന് മോദി പറയുന്നതും വീഡിയോയിലുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് യുവതി ലൈറ്റ് ടവറിൽ നിന്ന് ഇറങ്ങി.

സെക്കന്തരാബാദിൽ മഡിഗ സംവരണ സമര സമിതി സംഘടിപ്പിച്ച റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്. തെലുങ്ക് സംസ്ഥാനങ്ങളിലെ പട്ടികജാതിക്കാരുടെ ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ് മാഡിഗ സമുദായം. കഴിഞ്ഞ 10 വർഷമായി തെലങ്കാന സർക്കാർ മഡിഗ സമുദായത്തെ വഞ്ചിച്ചിരിക്കുകയാണെന്നും മറ്റ് പാർട്ടികൾ ചെയ്ത പാപങ്ങൾക്ക് മാപ്പ് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം റാലിക്കിടയിൽ പറഞ്ഞു. കൂടാതെ, മാഡിഗകളുടെ ശാക്തീകരിണത്തിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും മോദി ചടങ്ങിൽ വാഗ്ദാനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments