പത്തനംതിട്ട: തിരുവല്ല കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടെ സിപിഐഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. 12 കോൺഗ്രസ് പ്രവർത്തകർക്കും ഒരു സിപിഐഎം പ്രവർത്തകനും പരിക്കേറ്റു.
അഞ്ച് കോൺഗ്രസ് പ്രവർത്തകരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വോട്ട് ചെയ്യാൻ ആധാർ കാർഡ് ചോദിച്ചത് സിപിഐഎം പ്രവർത്തകരെ പ്രകോപിപ്പിച്ചതായി കോൺഗ്രസ് ആരോപിച്ചു.