തിരുവനന്തപുരം: സംസ്ഥാനത്ത് ഹമാസ് തീവ്രവാദ വിരുദ്ധ റാലികള്‍ നടത്താന്‍ തീരുമാനിച്ച് ബിജെപി. ഹമാസ് നടത്തിയ ആക്രമണമാണ് യുദ്ധത്തിനിടയാക്കിയതെന്ന് ആരോപിച്ചാണ് ബിജെപി റാലി നടത്തുക. സിപി ഐഎമ്മും കോണ്‍ഗ്രസും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികള്‍ക്ക് ബദലായാണ് ബിജെപിയുടെ റാലി.
നാലിടത്ത് റാലികളും സംഗമങ്ങളും നടത്താനാണ് തീരുമാനം. പത്തനംതിട്ടയിലും എറണാകുളത്തും തൃശൂരും കോഴിക്കോടുമാണ് റാലികള്‍ നടക്കുക. കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന ഈ റാലികളിലേക്ക് ക്രൈസ്തവ സഭാ പ്രതിനിധികളെയും പങ്കെടുപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.റാലി നടത്തുന്നത് വഴി മണിപ്പൂര്‍ കലാപത്തില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടായ അവമതിപ്പ് കടക്കാമെന്നാണ് ബിജെപി കരുതുന്നത്. സംസ്ഥാനത്ത് മറ്റ് രണ്ട് മുന്നണികളും തീവ്രവാദികള്‍ക്കൊപ്പമാണെന്ന് സ്ഥാപിക്കാനും റാലി നടത്തുന്നത് വഴി നടക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു.