Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsദുബൈ എയര്‍ഷോയുടെ 18-ാമത് പതിപ്പിന് ദുബൈ വേള്‍ഡ് സെന്‍ട്രലില്‍ തുടക്കം

ദുബൈ എയര്‍ഷോയുടെ 18-ാമത് പതിപ്പിന് ദുബൈ വേള്‍ഡ് സെന്‍ട്രലില്‍ തുടക്കം

ദുബൈ: ദുബൈ എയര്‍ഷോയുടെ 18-ാമത് പതിപ്പിന് ദുബൈ വേള്‍ഡ് സെന്‍ട്രലില്‍ ഗംഭീര തുടക്കം. ഈ മാസം 17 വരെ അഞ്ചു ദിവസങ്ങളിലായാണ് എയര്‍ഷോ നടക്കുക. 148 രാജ്യങ്ങളില്‍ നിന്ന് 14,00 വ്യോമയാന രംഗത്തെ പ്രദര്‍ശകര്‍ പങ്കെടുക്കും

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തിങ്കളാഴ്ച പ്രദര്‍ശനം കാണാനെത്തിയിരുന്നു. യുഎഇ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, മറ്റ് ഭരണാധികാരികള്‍ എന്നിവര്‍ അദ്ദേഹത്തിനൊപ്പം പ്രദര്‍ശനം കാണാനെത്തിയിരുന്നു.

ആ​ദ്യ ദി​നം 19100 കോ​ടി​ ദി​ർ​ഹ​ത്തിന്‍റെ ക​രാ​റി​നാണ് പ്ര​ദ​ർ​ശ​നം സാ​ക്ഷി​യാ​യത്. എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നാ​ണ്​ യു.എ​സ്​ ക​മ്പ​നി​യു​മാ​യി ശ​ത​കോ​ടി​ക​ളു​ടെ ക​രാ​റി​ലെ​ത്തി​യ​ത്. 95 വൈ​ഡ്​ എ​യ​ർ​ക്രാ​ഫ്​​റ്റു​ക​ൾ വാ​ങ്ങു​ന്ന​തി​നാ​ണ്​ ഇ​രു​ക​മ്പ​നി​ക​ളും ക​രാ​റി​ലേര്‍പ്പെട്ടത്. ക​ഴി​ഞ്ഞ ത​വ​ണ ന​ട​ന്ന എ​യ​ർ​ഷോ​യി​ൽ 104,000 സ​ന്ദ​ർ​ശ​ക​രാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ലെ​ത്തി​യി​രു​ന്ന​ത്. ഇ​ത്ത​വ​ണ​യും പൊതുജനങ്ങൾക്ക്​ പ്ര​വേ​ശ​ന​മി​ല്ല. ദിവസേന ഉച്ചയ്ക്ക് 2ന് നടക്കുന്ന എയർഷോ കാണാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈന് പുറമെ മറ്റ് വിമാന കമ്പനികളും വന്‍ തുകയുടെ കരാറുകളിലേര്‍പ്പെട്ടു. 1100 കോടി ഡോളറിന്റെ 30 ബോയിങ് 787 ഡ്രീംലൈനറുകൾക്കുള്ള ഓർഡറാണ് ഫ്ലൈ ദുബായ് നൽകിയത്. മൊറോക്കൻ ദേശീയ വിമാനക്കമ്പനിയായ റോയൽ എയർ മറോക്ക് രണ്ട് 787 ഡ്രീംലൈനറിനും റോയൽ ജോർദാനിയൻ നാലു 787-9 ഡ്രീംലൈനർ ജെറ്റുകൾക്കും ഓർഡർ നൽകി. ലാത്വിയൻ എയർലൈൻ 30 എയർബസ് എ220-300 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവച്ചു. ടർക്കിഷ് ബജറ്റ് കാരിയറായ സൺഎക്‌സ്‌പ്രസ് 90 ബോയിങ് 737 മാക്‌സ് വിമാനങ്ങൾക്ക് ഓർഡർ നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments