Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമകളെ പീഡിപ്പിച്ചെന്ന കേസിൽ ഒന്നരവർഷം ജയിലിൽ, ഒടുവിൽ വെറുതെവിട്ട് കോടതി; കള്ളക്കേസിന് പിന്നിൽ ഭാര്യ

മകളെ പീഡിപ്പിച്ചെന്ന കേസിൽ ഒന്നരവർഷം ജയിലിൽ, ഒടുവിൽ വെറുതെവിട്ട് കോടതി; കള്ളക്കേസിന് പിന്നിൽ ഭാര്യ

ദെഹ്‌റാദൂണ്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍ 43-കാരനെ കോടതി കുറ്റവിമുക്തനാക്കി. ഭാര്യ നല്‍കിയത് കള്ളക്കേസാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. സംശയാതീതമായി കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു. കുറ്റകൃത്യം നടന്ന തീയതി പോലും എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യാജ പോക്‌സോ കേസില്‍ ഒന്നരവര്‍ഷത്തോളമാണ് 43-കാരന്‍ ജയില്‍വാസം അനുഭവിച്ചത്.

2021 നവംബര്‍ 18-നാണ് ഹരിദ്വാറിലെ മംഗ്ലൗര്‍ പോലീസ് ഭാര്യയുടെ പരാതിയില്‍ 43-കാരനെതിരേ കേസെടുത്തത്. പതിനഞ്ചുവയസ്സുള്ള മകളെ ഭര്‍ത്താവ് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ഇവരുടെ പരാതി. ഒരുമാസത്തോളം താന്‍ സഹോദരന്റെ വീട്ടിലായിരുന്നു. കുട്ടികള്‍ ഭര്‍ത്താവിനൊപ്പമാണ് താമസിച്ചിരുന്നത്. ഈ സമയത്താണ് മൂത്തമകളെ ഭര്‍ത്താവ് പലതവണ പീഡിപ്പിച്ചതെന്നായിരുന്നു യുവതിയുടെ പരാതിയിലുണ്ടായിരുന്നത്. വീട്ടില്‍ തിരിച്ചെത്തിയശേഷമാണ് അതിക്രമത്തെക്കുറിച്ച് അറിഞ്ഞതെന്നും യുവതി പറഞ്ഞിരുന്നു.

സംഭവത്തില്‍ യുവതിയുടെ പരാതി സാധൂകരിക്കുന്ന മൊഴിയാണ് മകളും നല്‍കിയത്. പിതാവ് പീഡിപ്പിച്ചെന്നും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും 15-കാരി പോലീസിനോട് വെളിപ്പെടുത്തി. ഇതോടെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഒടുവില്‍ കോടതിയിലെ വിചാരണയ്ക്കിടെ സംഭവം കള്ളക്കേസാണെന്ന് തെളിയുകയായിരുന്നു.

ദമ്പതിമാര്‍ തമ്മിലുള്ള സ്വത്തുതര്‍ക്കമാണ് വ്യാജ പീഡനക്കേസിന് കാരണമായതെന്നാണ് വിചാരണയില്‍ കണ്ടെത്തിയത്. മാത്രമല്ല, വൈദ്യപരിശോധനയില്‍ ലൈംഗികാതിക്രമം നടന്നതിന്റെ തെളിവുകളും ലഭിച്ചിരുന്നില്ല. ദമ്പതിമാരുടെ പത്തുവയസ്സുള്ള മകള്‍ നല്‍കിയ സാക്ഷിമൊഴിയും കേസില്‍ നിര്‍ണായകമായി. അച്ഛന്റെ പേരിലുള്ള ഭൂമി അമ്മയ്ക്ക് നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നതായും ഇതിനുശേഷമാണ് മൂത്തസഹോദരി അച്ഛനെതിരേ പീഡന ആരോപണം ഉന്നയിച്ചതെന്നുമാണ് പെണ്‍കുട്ടി മൊഴിയായി നല്‍കിയത്. അമ്മയുടെ നിര്‍ബന്ധത്തിലാണ് സഹോദരി ഇങ്ങനെ പരാതി ഉന്നയിച്ചതെന്നും പത്തുവയസ്സുകാരി കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments