Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപൗരപ്രമുഖരുമായി സംസാരിക്കുന്ന മുഖ്യമന്ത്രി ജനങ്ങളോട് ആകാശവാണിയാകുന്നു -വി.ഡി. സതീശൻ

പൗരപ്രമുഖരുമായി സംസാരിക്കുന്ന മുഖ്യമന്ത്രി ജനങ്ങളോട് ആകാശവാണിയാകുന്നു -വി.ഡി. സതീശൻ

കോട്ടയം: ജനങ്ങളോട് സർക്കാർ ആകാശവാണിയാകുന്ന കാഴ്ചയാണ് നവകേരള സദസിലേതെന്ന് വി.ഡി. സതീശൻ. പരാതികൾ സ്വീകരിക്കുന്നതല്ലാതെ ഒന്നിന് പോലും പരിഹാരം കണ്ടത് പറയുന്നില്ല. മാസങ്ങൾക്ക് മുമ്പ് മന്ത്രിമാരുടെ അദാലത്തിൽ വാങ്ങിയ പരാതികൾ പരിഹരിക്കപ്പെട്ടില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

സർക്കാർ ജനങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്നു. പൗരപ്രമുഖരുമായി മാത്രമേ മുഖ്യമന്ത്രി സംസാരിക്കൂ. സ്കൂൾ കഞ്ഞി വിതരണം ചെയ്യുന്നതിന്‍റെ പണം പോലും വിതരണം ചെയ്യാത്ത സർക്കാറാണിതെന്നും വി.ഡി. സതീശൻ പറഞ്ഞു.നവകേരള സദസ് അശ്ലീല നാടകമാണെന്നും യു.ഡി.എഫിലെ ഒരാളും നവകേരള സദസിനോട് അനുഭാവം കാണിക്കില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments